News >> റവ. ഡോ. ജോസഫ് ഒറ്റപ്പുരയ്ക്കല്‍ സത്നാ മേജര്‍ സെമിനാരി റെക്ടര്‍
കാക്കനാട്: സത്നാ സെന്റ് എഫ്രേംസ് മേജര്‍ സെമിനാരിയുടെ പുതിയ റെക്ടറായി റവ. ഡോ. ജോസഫ് ഒറ്റപ്പുരയ്ക്കലിനെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചു. 2016 ജനുവരി ഏഴു മുതല്‍ 12 വരെ കാക്കനാട് മൌണ്ട് സെന്റ് തോമ സില്‍ നടന്ന സീറോ മലബാര്‍ സഭയുടെ സിനഡാണ് ഫാ. ഒറ്റപ്പുരയ്ക്കലിനെ റെക്ടറായി തെരഞ്ഞെടുത്തത്. മാര്‍ച്ച് 10നു സ്ഥാനമേറ്റെടുക്കും. റവ. ഡോ. തോമസ് കൊച്ചുതറ വിരമിക്കുന്ന ഒഴിവിലാണു പുതിയ നിയമനം.
ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് സ്വദേശിയായ ഫാ. ഒറ്റപ്പുരയ്ക്കല്‍ 1974 ഡിസംബര്‍ ഏഴിന് ജോസഫ് - മേരിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ചു. 2001 ല്‍ സത്നാ രൂപതയ്ക്കു വേണ്ടി പൌരോഹിത്യം സ്വീകരിച്ചു. ബൈബിള്‍ വിജ്ഞാനീയത്തില്‍ ബംഗളൂരു സെന്റ് പീറ്റേഴ്സ് ഇന്‍സ്റിറ്റ്യൂട്ടില്‍നിന്ന് ലൈസന്‍ഷ്യേറ്റും, റോമിലെ ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി.
ഇന്നലെ രാവിലെ സത്നാ സെമിനാരിയില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ സത്നാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കൊടകല്ലിലാണു പുതിയ റെക്ടറുടെ നിയമനവിവരം പ്രഖ്യാപിച്ചത്.
Source: Deepika