News >> ശ്ലീവാപാതയുടെ ധ്യാനചിന്തകള്‍ തയ്യാറാക്കാന്‍ കര്‍ദ്ദിനാള്‍ ബസേത്തി
റോമിലെ കൊളോസിയത്തില്‍ അനുവര്‍ഷം ദു:ഖവെള്ളിയാഴ്ച നയിക്കപ്പെടുന്ന കുരിശിന്‍റെ വഴിയുടെ ധ്യാനചിന്തകള്‍ ഇക്കൊല്ലം തയ്യാറാക്കുന്നതിന് ഫ്രാന്‍സീസ് പാപ്പാ കര്‍ദ്ദിനാള്‍ ഗ്വല്‍ത്തിയേരൊ ബസേത്തിയെ ചുമതലപ്പെടുത്തി. ഇറ്റലിയിലെ പെറൂജ്യ-ചിത്താ ദേല്ല പ്യേവെ അതിരൂപതയുടെ അദ്ധ്യക്ഷനാണ് 74 വയസ്സുള്ള കര്‍ദ്ദിനാള്‍ ബസേത്തി. എല്ലാവര്‍ഷവും പാപ്പാ നയിക്കുന്ന ഈ കുരിശിന്‍റെ വഴിയുടെ ഇക്കൊല്ലത്തെ ധ്യാനചിന്തകള്‍ ഇന്നത്തെ മനുഷ്യന്‍റെയും കുടുംബത്തിന്‍റെയും സഹനങ്ങളെയും ഇന്നരങ്ങേറുന്ന പീഢനങ്ങളെയും സ്നേഹത്തിന്‍റെയും പൊറുക്കലിന്‍റെയും വെളിച്ചത്തില്‍ ശ്ലീവാപാതയുടെ 14 സ്ഥലങ്ങളിലൂടെ അവതരപ്പിക്കും. മാര്‍ച്ച് 25 നാണ് ഇക്കൊല്ലം ദു:ഖവെള്ളി.Source: Vatican Radio