News >> ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു
പാലാ: ദീപിക 129-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു പാലായില്‍ നടന്ന സമ്മേളനത്തില്‍ ദീപിക എക്സലന്‍സ് അവാര്‍ഡ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിച്ചു.
പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജ് ചെയര്‍മാന്‍ മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍ (പ്രഫഷണല്‍ എഡ്യൂക്കേഷന്‍), വക്കച്ചന്‍ മറ്റത്തില്‍ എക്സ് എംപി (സാമൂഹ്യസേവനം), പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് മാനേജര്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ട്രസ്റി റവ. ഡോ. ഫിലിപ്പ് ഞരളക്കാട്ട് (സിവില്‍ സര്‍വീസ് കോച്ചിംഗ്), ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റല്‍ എംഡി ഡോ. മുഹമ്മദ് ഇസ്മയേല്‍ (ആതുരസേവനം), കത്തേടന്‍ സ്റെയിന്‍സ് ഗ്ളാസ് ഇന്‍ഡസ്ട്രി ഉടമ റെജി വര്‍ഗീസ് (ഇന്റീരിയര്‍ ഡിസൈന്‍) എന്നിവര്‍ക്കാണു ദീപിക എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചത്.
മാധ്യമരംഗത്ത് ദീപിക ഉയര്‍ത്തിപ്പിടിക്കുന്ന മാതൃക ശ്ളാഘനീയമാണെന്നും സമൂഹത്തിനു വ്യക്തികളും സ്ഥാപനങ്ങളും നല്‍കുന്ന ശ്രദ്ധേയമായ സേവനങ്ങള്‍ അംഗീകരിക്കപ്പെടണമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തകര്‍, സ്പെഷല്‍ സ്കൂളുകള്‍, ജൂബിലേറിയന്മാരായ ദീപിക ഏജന്റുമാര്‍, ദീപിക ഫ്രണ്ട്സ് ക്ളബ് പ്രസിഡന്റുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Source: Deepika