News >> റവ. ഡോ. ജോണ്‍സണ്‍ പുതുശേരി കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി
കൊച്ചി: ചെറുപുഷ്പസഭാംഗമായ (സിഎസ്ടി) റവ. ഡോ. ജോണ്‍സണ്‍ പുതുശേരിയെ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയോഗിച്ചു. കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയ്യും.
റവ. ഡോ. ജോണ്‍സണ്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ പുത്തന്‍പള്ളി ഇടവകാംഗമാണ്. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബൈബിളില്‍ ഡോക്ടറേറ്റു കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സെമിനാരികളില്‍ ബൈബിള്‍ പ്രഫസറാണ്. വയനാട്ടില്‍ സാന്താമരിയ സൈക്കോസ്പിരിച്ച്വല്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടറായി സേവനം അനുഷ്ഠി ക്കുകയായിരുന്നു.
Source: Deepika