News >> പാപ്പായും റോമന്‍കൂരിയ അംഗങ്ങളും ധ്യാനത്തിനായി അറീച്ചയിലേക്ക്
ഫ്രാന്‍സീസ് പാപ്പായും റോമന്‍കൂരിയ അംഗങ്ങളും നോമ്പുകാലധ്യാനത്തില്‍ പ്രവേശിക്കുന്നു. ആറാംതിയതി (06/03/16) ഞായറാഴ്ച വൈകുന്നേരം മുതല്‍ പതിനൊന്നാം തിയതി വരെയായിരിക്കും ധ്യാനം. റോമിനു തെക്ക് ഏതാണ്ട് 45 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അറീച്ചയില്‍ ദിവ്യഗുരുവിന്‍റെ നാമത്തിലുള്ള ധ്യാനകേന്ദ്രത്തിലാണ് പാപ്പായും സംഘവും ധ്യാനത്തിനെത്തുക. സുവിശേഷത്തിലെ അനാവൃത ചോദ്യങ്ങള്‍ എന്നതാണ് ധ്യാനവിഷയം.Source: Vatican Radio