News >> മോചന യാത്രയ്ക്കു കാഞ്ഞിരപ്പള്ളിയില്‍ ഉജ്വല സ്വീകരണം
കാഞ്ഞിരപ്പള്ളി: കര്‍ഷക അ വകാശ നിഷേധങ്ങള്‍ക്കെതിരേ ശ ക്തമായി പോരാടണമെന്നു കാ ഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ.ഡോ. മാത്യു പായിക്കാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്റെ നേതൃത്വത്തില്‍ തിരുവന ന്തപുരത്ത് നിന്നാരംഭിച്ച തെക്കന്‍ മേഖല മോചനയാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ നല്‍കിയ രൂപതാതല സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മോഹന വാഗ്ദാനങ്ങള്‍ നല്‍കി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ എന്നും ക ര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. പ്രതീക്ഷയറ്റ കര്‍ഷകര്‍ക്ക് മോച നയാത്ര പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. സമസ്ത കാര്‍ഷിക വിളകളുടെയും വിലയിടിഞ്ഞ് കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്ന കാലഘട്ടത്തില്‍ കത്തോ ലിക്കാ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മോചന യാത്രയ്ക്ക് ഏറെ പ്രസക്തിയുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രൂപതാപ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ രൂപത ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി, ഫാ. സുനില്‍ ഇലവനാമുക്കട, ഫാ. തോമസ് തെക്കേമുറി, ഫാ. ബോബി വടയാറ്റുകുന്നേല്‍, ഫാ. മാത്യു വള്ളിപ്പറമ്പില്‍, ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍, എം.ഡി. ജോസഫ് മണ്ണിപ്പറമ്പില്‍, ജയിംസ് പെരുമാകുന്നേല്‍, റെജി കൊച്ചുകരിപ്പാപ്പറമ്പില്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, ആന്‍സമ്മ തോമസ് മടുക്കക്കുഴി, എബ്രഹാം മാത്യു പന്തിരുവേലില്‍, ജോളി ഡൊമിനിക്, സെലിന്‍ സിജോ, മഹേഷ് ചെത്തിമറ്റം, പി.കെ. ഏബ്രഹാം പാത്രപാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റന്‍ വി.വി. അഗസ്റിന്‍ മറുപടി പ്രസംഗം നടത്തി.