News >> ഉപവിയുടെ പ്രേഷിതകളുടെ വധം ഭാരതസഭയെ കദനത്തിലാഴ്ത്തുന്നു
യെമനില്‍ ഉപവിയുടെ പ്രേഷിതകള്‍ വധിക്കപ്പെട്ട ഈ ദുരന്തസംഭവം ഭാരതത്തിലെയും ഇന്ത്യയിലെയും സഭയെ സങ്കടക്കയത്തിലാഴ്ത്തിയിരിക്കയാണെന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെയും ബോംബെ അതിരൂപതയുടെയും അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. യേശുവിനായുള്ള ദാഹം, സ്നേഹം ഉദാരത, അനുകമ്പ, നിസ്വാര്‍ത്ഥ സേവനം എന്നിവയാല്‍ ശമിപ്പിക്കുകയായിരുന്നു മദര്‍തെരേസ സ്ഥാപിച്ച ഉപവിയുടെ പ്രേഷിതകള്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ വധിക്കപ്പെട്ട അംഗങ്ങളെന്ന് അനുസ്മരിച്ച അദ്ദേഹം അവര്‍ ചിന്തിയ നിണം ആ ജനത്തിന് സമാധാനത്തിന്‍റെ ഫലങ്ങള്‍ പ്രദാനം ചെയ്യട്ടെയെന്ന് ആശംസിക്കുന്നു.വൈദികന്‍ ടോം ഉഴുന്നാലിന്‍റെ തിരിച്ചുവരവിനായി ഇന്ത്യയിലെയും ഏഷ്യയിലെയും സഭ പ്രാര്‍ത്ഥിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.Source: Vatican Radio