News >> അഗതിമന്ദിരത്തിലെ ഭീകരാക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: യെമനിലെ ഏഡന്‍ തുറമുഖത്തിനു സമീപം വൃദ്ധസദനത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു. അതിദുഷ്ടമായ ആക്രമണമെന്നാണ് മിഷനറീസ് ഓഫ് ചാരിറ്റിയിലെ നാലു കന്യാസ്ത്രീകളുള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. 

മരിച്ചവരുടെ ആത്മാവിനായി പ്രത്യേകം പ്രാര്‍ഥിക്കുമെന്നും അവരുടെ കുടുംബങ്ങളെ പ്രാര്‍ഥനയില്‍ ഓര്‍ക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചതായി വത്തിക്കാന്‍ സെക്രട്ടറി പീട്രോ പറോലിന്‍ പറഞ്ഞു.

അമ്മയെ കാണാനെന്നു പറഞ്ഞു വൃദ്ധമന്ദിരത്തിലെത്തിയ നാലംഗ സംഘം സുരക്ഷാ ഗാര്‍ഡിനെ വെടിവച്ചുവീഴ്ത്തിയശേഷം അകത്തു കടക്കുകയായിരുന്നു.
Source: Deepika