News >> യെമനില്‍ കൊല്ലപ്പെട്ട കന്യാസ്ത്രീകള്‍ രക്തസാക്ഷികള്‍: മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: യെമനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാലു കന്യാസ്ത്രീകളും സഭയ്ക്കുവേണ്ടി സ്വന്തം രക്തം ചൊരിഞ്ഞ ആധുനിക കാലത്തെ രക്തസാക്ഷികളാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
ആഗോളതലത്തിലുള്ള നിസംഗതയുടെ ഇരകള്‍ കൂടിയാണ് അവര്‍. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനി സഭയില്‍പ്പെട്ട മരണമടഞ്ഞ കന്യാസ്ത്രീകള്‍ക്കുവേണ്ടി ഇന്നലെ ത്രികാല ജപ പ്രാര്‍ഥനാവേളയില്‍ മാര്‍പാപ്പ പ്രാര്‍ഥിച്ചു. ഏഡനിലെ അഗതി മന്ദിരത്തില്‍ വെള്ളിയാഴ്ച ഐഎസ് നടത്തിയ ആക്രമണത്തില്‍ ഇന്ത്യയിലെ ജാര്‍ഖണ്ഡിലെ ഗുംല സ്വദേശിനിയായ സിസ്റര്‍ ആന്‍സുലം ഉള്‍പ്പെടെ നാലു കന്യാസ്ത്രികളും മന്ദിരത്തിലെ 11 ജീവനക്കാരുമാണു കൊല്ലപ്പെട്ടത്.
Source: Deepika