News >> പ്രകടനപത്രികയില്‍ മദ്യനയം പ്രഖ്യാപിക്കണം: ഫാ. തൈത്തോട്ടം
തളിപ്പറമ്പ്: സംസ്ഥാനത്ത് നിലവിലുള്ള മദ്യനിരോധന നയം അട്ടിമറിക്കാന്‍ രാഷ്ട്രീയ കക്ഷികളെയും മുന്നണികളെയും അനുവദിക്കരുതെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ.തോമസ് തൈത്തോട്ടം.
കെസിബിസി മദ്യവിരുദ്ധസമിതി തളിപ്പറമ്പ് മേഖലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മുന്നണികള്‍ അവരുടെ മദ്യനയം പ്രഖ്യാപിക്കണം. മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ച് സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കു നയിക്കുന്ന മദ്യനയത്തെ കേരളത്തിലെ മദ്യനിരോധന സംഘടനകള്‍ സ്വാഗതം ചെയ്യുമെന്നും ഫാ.തൈത്തോട്ടം പറഞ്ഞു. മദ്യനിരോധനത്തെയാണു സാമാന്യജനം പിന്തുണയ്ക്കുന്നതെന്നും ഫാ. തൈത്തോട്ടം പറഞ്ഞു.
Source: Deepika