News >> മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപന തിയതി ഉടന്‍
മദര്‍തൊരേസയുള്‍പ്പടെ അഞ്ചു വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദവിയിലേക്കുയുര്‍ത്തുന്നതു സംബന്ധിച്ച അന്തിമതീരുമാനങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നതിനായി ഒരു പൊതു സാധാരണ കണ്‍സിസ്റ്ററി
ഈ മാസം 15 ന് (15/03/16) മാര്‍പ്പാപ്പാ വത്തിക്കാനില്‍ വിളിച്ചു കൂട്ടും. 1.മദര്‍ തെരേസ, 2.പോളണ്ടുകാരനായ യേശുവിന്‍റെയും മറിയത്തിന്‍റെയും സ്തനിസ്ലാവൂസ്, 3. അര്‍ജന്തീന സ്വദേശിയായ ജുസേപ്പെ ഗബ്രിയേലെ ദെല്‍ റൊസാരിയൊ ബ്രോചെറൊ, 4.സ്വീഡന്‍കാരിയായ മരിയ എലിസബേത്ത് ഹെസ്സെല്‍ബാലാഡ്, 5.മെക്സിക്കൊ സ്വദേശിയായ ഹൊസെ സാഞ്ചെസ് ദെ റിയൊ എന്നീ വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്‍റെ തിയതി അന്ന് ഔദ്യോഗികമായി പരസ്യപ്പെടുത്തപ്പെടും.Source: Vatican Radio