News >> മദര്‍ തെരേസ ഉള്‍പ്പെടെ അഞ്ച് പേര്‍ വിശുദ്ധഗണത്തിലേക്ക്

റോം: മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസ ഉള്‍പ്പെടെ അഞ്ച് പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന സ്ഥലവും തീയതിയും മാര്‍ച്ച് 15നു പ്രഖ്യാപിക്കും. സെപ്റ്റംബര്‍ നാലിനു മദര്‍ തെരേസയുടെ നാമകരണം എന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. 15നു വത്തിക്കാന്‍ സമയം രാവിലെ 10-നാണ് തീയതി പ്രഖ്യാപനത്തിനായുള്ള കര്‍ദിനാള്‍ തിരുസംഘത്തിന്റെ യോഗം. മെക്സിക്കോ, സ്വീഡന്‍, പോളണ്ട്, അര്‍ജന്റീന എന്നിവടങ്ങളില്‍നിന്നുള്ള ഓരോരുത്തരുടെ കൂടി നാമകരണ തീയതി അപ്പോള്‍ പ്രഖ്യാപിക്കും. 1997 സെപ്റ്റംബര്‍ അഞ്ചിനാണു മദര്‍ തെരേസ ദിവംഗതയായത്. നാമകരണ നടപടികളുമായി ബന്ധപ്പെട്ട രണ്ടാമത്തെ അദ്ഭുതം കഴിഞ്ഞ ഡിസംബര്‍ 17ന് മാര്‍പാപ്പ അംഗീകരിച്ചിരുന്നു. ബ്രസീലിലെ സാന്റോസ് സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനിയറുടെ തലച്ചോര്‍ സംബന്ധമായ ഗുരുതര അസുഖം ഭേദപ്പെട്ടതാണു വത്തിക്കാന്‍ അംഗീകരിച്ചത്.
Source: Deepika