News >> കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വീണ്്ടും സിബിസിഐ പ്രസിഡന്റ്
ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) പ്രസിഡന്റായി സീറോ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വീണ്്ടും തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രഥമ വൈസ് പ്രസിഡന്റായും ഗോവ ആര്‍ച്ച് ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ ദ്വിതീയ വൈസ് പ്രസിഡന്റായും തുടരും. റാഞ്ചി അതിരൂപത സഹായമെത്രാന്‍ ഡോ. തിയോഡോര്‍ മസ്കരാനസ് ആണു പുതിയ സെക്രട്ടറി ജനറല്‍. നിലവിലെ സെക്രട്ടറി ജനറല്‍ ആഗ്ര ആര്‍ച്ച്ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ ആറു വര്‍ഷത്തെ സേവനത്തിനു ശേഷമാണു പദവിയൊഴിഞ്ഞത്. ബംഗളൂരുവില്‍ നടന്നുവരുന്ന സിബിസിഐയുടെ മുപ്പത്തിരണ്്ടാമത് പ്ളീനറി അസംബ്ളിയിലാണ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. രണ്്ടു വര്‍ഷമാണു പ്രസിഡന്റിന്റെ കാലാവധി.
Source: Deepika