News >> സീറോ മലബാര്‍ സഭ അല്മായ നേതൃസമ്മേളനം കൊച്ചിയില്‍ 12 ന്
കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ നേതൃസമ്മേളനം കാക്കനാട് മൌണ്ട് സെന്റ് തോ മസില്‍ 12നു നടക്കും. സീറോ മലബാര്‍ രൂപതകളിലെ പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാര്‍, സംഘടനാ നേതാക്കള്‍, അല്മായ നേതാക്കള്‍, വിവിധ ഫോറങ്ങളുടെ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടു ക്കും. അടുത്ത രണ്ട് വര്‍ഷത്തെ ക മ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ സമ്മേളനം തയാറാക്കും.

കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരിത്ര ഗവേഷണ ഫോറം, ദളിത് ഫോറം, ശാസ്ത്ര സാങ്കേതിക ഫോറം, പ്രഫഷണല്‍ ഫോറം, കാര്‍ഷിക ഫോറം, മീഡിയ ഫോറം, സംരംഭക ഫോറം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനു പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ അറിയിച്ചു. 

രാവിലെ 10.30 ന് കാഞ്ഞിരപ്പള്ളി ബിഷപ്പും അല്മായ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ മാത്യു അറയ്ക്കല്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യും.

ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍ വിഷയാവതരണം നടത്തും. വൈകുന്നേരം 3.30 ന് സമാപന സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. ഷെവ. വി.സി. സെബാസ്റ്യന്‍, അഡ്വ. ജോസ് വിതയത്തില്‍, എം.എം. ജേക്കബ് മുണ്ടയ്ക്കല്‍, ഡേവിസ് ഇടക്കളത്തൂര്‍, ജോണ്‍ കച്ചിറമറ്റം, വി.വി. അഗസ്റിന്‍, പീറ്റര്‍ കെ. ജോസഫ്, ജെസ്റിന്‍ മാത്യു, ജെയിംസ് ഇലവുങ്കല്‍, ബാബു ജോസഫ്, ജിജി ജേക്കബ്, ഫാ. ജോര്‍ജ് നേരേവീട്ടില്‍, സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിക്കും.

ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി, ഡോ. കൊച്ചുറാണി ജോസഫ്, ലക്സി ജോയി, സാബു ജോസ്, സെബാസ്റ്യന്‍ വടശേരി, ഡേവീസ് വല്ലൂരാന്‍, ഷൈജോ പറമ്പി, ജോസ് ആനിത്തോട്ടം, ഡെന്നിസ് കെ.ആന്റണി, ഡെല്‍സി ലൂക്കാച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Source: Deepika