News >> മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം: പ്രധാനമന്ത്രിയെ കാണും
ബംഗളൂരു: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം എത്രയും പെട്ടെന്നു യാഥാര്‍ഥ്യമാക്കുന്നതിനു സാധ്യമായതെല്ലാം ചെയ്യുമെന്നു സിബിസിഐ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ.
ഇതു സംബന്ധിച്ച് ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് അദ്ദേഹം ദീപികയോടു പറഞ്ഞു. സിബിസിഐ പ്ളീനറി അസംബ്ളിയുടെ നേതൃത്വത്തില്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട ക്ഷണക്കത്ത് മാര്‍ ക്ളീമിസ് കാതോലിക്ക ബാവ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോയ്ക്ക് കൈമാറുകയും ചെയ്തു. ഔദ്യോഗിക ക്ഷണം ലഭ്യമാക്കുന്നതിനു സിബിസിഐയുടെ ഭാഗത്തുനിന്ന് ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source: Deepika