News >> ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ സമ്മേളനം ഇന്നു (10-03-2016)കോട്ടയത്ത്
കോട്ടയം: ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ സമ്മേളനം ഇന്നു രാവിലെ 10 മുതല്‍ 3.30 വരെ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ ആതിഥേയത്വത്തില്‍ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടത്തും.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. കൌണ്‍സില്‍ സമ്മേളനത്തില്‍ കേരളത്തിലെ കത്തോലിക്ക, ഓര്‍ത്തഡോക്സ്, യാക്കോബായ, സിഎസ്ഐ, മര്‍ത്തോമ്മ, ക്നാനായ, കല്‍ദായ സഭാ വിഭാഗങ്ങളില്‍നിന്നുള്ള മേലധ്യക്ഷന്മാര്‍ പങ്കെടുക്കും.
കേരളത്തിലെ സമകാലിക, മത, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളും, വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങളും ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
സമീപകാലത്തു ന്യൂനപക്ഷങ്ങള്‍ക്കു നേരേ ഭാരതത്തിലെമ്പാടും നടന്നുവരുന്ന മനുഷ്യാവകാശ ധ്വംസനസാഹചര്യത്തില്‍ ക്രൈസ്തവ സഭ സ്വീകരിക്കേണ്ട പൊതുസമീപനങ്ങളെ സംബന്ധിച്ച വിലയിരുത്തലുകളും ചര്‍ച്ചകളും കൌണ്‍സില്‍ യോഗത്തില്‍ നടത്തും.
Source: Deepika