News >> ദളിത് ക്രൈസ്തവരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് (10-03-2016)
തിരുവനന്തപുരം: നാഷണല്‍ കൌണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍ (എന്‍സിഡിസി), കാത്തലിക് ബിഷപ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍സിസിഐ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ ഒന്‍പതിനു ഡല്‍ഹി രാംലീല മൈതാനത്തില്‍ നിന്നു പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തുന്നു. ജസ്റീസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ദളിത് ക്രൈസ്തവര്‍ക്ക് നഷ്ടപ്പെട്ട പട്ടികജാതി പദവി ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു നടക്കുന്ന മാര്‍ച്ചിനു ബിഷപ്പുമാരും വൈദികരും നേതൃത്വം നല്‍കും. 

എന്‍സിഡിസി ചെയര്‍മാന്‍ ദാനം, ജനറല്‍ സെക്രട്ടറി വാഗ് മേയര്‍, സാമുവേല്‍ ജയകുമാര്‍ (എന്‍സിസിഐ), പ്രദീപ് ബന്‍സിയര്‍, വി.ജെ. ജോര്‍ജ്, ഡോ. സൈമണ്‍ ജോണ്‍, ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Source: Deepika